കെഒഎ സ്‌പോര്‍ട്‌സ് ഇ മാഗസിന്‍ വയനാട് ജില്ലാതല പ്രകാശനം നടത്തി
കേരള ഒളിമ്പിക് അസോസിയേഷന്റെ(കെഒഎ) ഇ സ്‌പോര്‍ട്‌സ് മാഗസിന്‍ വയനാട് ജില്ലാതല പ്രകാശനം പൂമല മക്‌ലോഡ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഇന്ത്യന്‍…
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി പി ടി ഉഷ എംപി ക്ക് പാലക്കാട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ സ്നേഹാദരം. ..
ഷൊർണുരിൽ വന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി പി ടി ഉഷ എംപി ക്ക് പാലക്കാട് ജില്ലാ ഒളിമ്പിക്…
സ്മൃതി മധുരം
സ്വന്തം മണ്ണിൽ ആദ്യമായി ലോകകപ്പ് കിരീടം തേടി പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പ്രതീക്ഷകളെല്ലാം ഓപ്പണറും വൈസ് ക്യാപ്ടനുമായ സ്മൃതി മാന്ഥനയിലാണ്. ലോകകപ്പിന് മുന്നോടിയായി നടന്ന ഓസീസിനെതിരായ ത്രിമത്സര പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടി മിന്നുന്ന ഫോമിലാണ് സ്മൃതി. ഈ വർഷം ഇതുവരെ നാലുസെഞ്ച്വറികൾ വിവിധ ഫോർമാറ്റുകളിൽ നേടിക്കഴിഞ്ഞ ഇടംകൈ ബാറ്ററായ സ്മൃതി ഈ ഫോം നിലനിറുത്തുകയും ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ്, ഹർമൻ ഡിയോൾ, ദീപ്തി ശർമ്മ തുടങ്ങിയ താരങ്ങൾ മികച്ച പിന്തുണനൽകുകയും ചെയ്താൽ ലോകകപ്പ് ഇന്ത്യയ്ക്ക് ബാലികേറാമലയല്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഓസീസിനെതിരായ ആദ്യ ഏകദിനത്തിൽ 58 റൺസ് നേടിയിരുന്ന സ്മൃതി രണ്ടാം ഏകദിനത്തിൽ 117 റൺസും മൂന്നാം ഏകദിനത്തിൽ 125 റൺസുമാണ് നേടിയത്. മൂന്നാം ഏകദിനത്തിൽ 50 പന്തുകളിൽ 100ലെത്തിയ സ്മൃതി …
ഭാരവാഹികൾ ചുമതലയേറ്റു
എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ 2025-2029 വർഷ കാലയളവിലേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു. ആഗസ്റ്റ് 25ന് എറണാകുളം രവിപുരം മെഴ്സി ഹോട്ടലിൽ നടന്ന ജില്ലാ അസോസിയേഷൻ ജനറൽ കൗൺസിൽ യോഗത്തിൽ കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറിന്റെ …
തൃശൂരിൽ ജില്ലാ ഒളിമ്പിക് ഭവൻ
തൃശൂർ ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ പുതിയ ജില്ലാ ഓഫീസായ 'ഒളിമ്പിക്ഭവൻ" തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിലിന് കീഴിലുള്ള അക്വാട്ടിക് കോംപ്ലക്സിൽ…
ദേശീയ ജിംനാസ്റ്റിക്‌സ്: മഹാരാഷ്ട്രയ്ക്ക് കിരീടം
കൊച്ചിയിൽ നടന്ന ത്രിദിന ആൾ-ഏജ് ഗ്രൂപ്പ് എയറോബിക് ജിമ്നാസ്റ്റിക്‌സ് നാഷണൽ ചാമ്പ്യൻഷിപ്പിൽ 102 പോയിന്റ് നേടി മഹാരാഷ്ട്ര ചാമ്പ്യന്മാർ ആയി.…
നെറ്റ്ബാൾ : കേരളത്തിനു വെള്ളി
ഹരിയാനയിൽ നടന്ന ദേശീയനെറ്റ്ബാൾ സീനിയർ ഫാസ്റ്റ് 5 മത്സരത്തിൽ കേരളത്തിന്റെ പുരുഷ ടീം വെള്ളി മെഡൽ കരസ്ഥമാക്കി. വാശിയേറിയ ഫൈനൽ…
ദേശീയ ഹാൻഡ് ബാൾ : കേരളത്തിന് വെള്ളിയും വെങ്കലവും
ദേശീയ ഹാൻഡ്ബാൾ സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് കാറ്റഗറിയിൽ കേരളത്തിന് വെള്ളിയും വെങ്കലവും. കേരളത്തിന്റെ പുരുഷ ടീം വെള്ളിയും വനിതാ ടീം…
കേരള പ്രീമിയർ ചെസ് ലീഗ്: കോഴിക്കോട് ചാമ്പ്യൻസ്
തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രഥമ കേരള പ്രീമിയർ ചെസ് ലീഗിൽ കോഴിക്കോട് കിംഗ്‌സ് ലേയേഴ്‌സ് ചാമ്പ്യന്മാരായി.…
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് വി.സുനിൽ കുമാർ
മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലെ വസതിയിൽ സന്ദർശിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ…
പ്രേം നസീർ സുഹൃദ് സമിതി ആദരിച്ചു
കായിക സംഘാടനരംഗത്തെ മികവിന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാറിനെ പ്രേം നസീർ സുഹൃദ് സമിതി ആദരിച്ചു. ചലച്ചിത്രതാരം…
വി.സുനിൽ കുമാറിന് മഹാത്മജി പുരസ്കാർ
ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ മികച്ച കായിക സംഘാടകനുള്ള മഹാത്മജി പുരസ്കാറിന് കേരള ഒളിമ്പിക് അസോസിയേഷന്റെയും കേരള ഹോക്കിയുടേയും പ്രസിഡന്റായ…
കെ.സി.എല്ലിൽ കൊച്ചി രാജാവ്
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) രണ്ടാം എഡിഷന് കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ കിരീടധാരണത്തോടെ കൊടിയിറങ്ങി. നിലവിലെ…
കായികലോകം കയ്യടക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – കെ .എസ് രവിശങ്കർ
കളികളുടെ സുതാര്യമായ നടത്തിപ്പിനായും ഇപ്പോൾ എഐയുടെ സേവനം ഉപയോഗിക്കുന്നു. മത്സരങ്ങൾ നിയന്ത്രിക്കുവാൻ റഫറിമാർ ഉണ്ടെങ്കിലും ചിലപ്പോൾ മനുഷ്യനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത…
ഹോക്കിയിലെഇന്ത്യൻ റോമിയോ
1982ലെ ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ ഗോളിയും 1994 ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിന്റെ പരിശീലകനുമാണ് റോമിയോ ഡിസൂസ. 1984 ലോസാഞ്ചലസ് ഒളിമ്പിക്സിൽ അഞ്ചാം സ്ഥാനം നേടിയ ഇന്ത്യൻ ടീമിന്റെ വലകാത്തതും റോമിയോയാണ്. സർവീസസ്,ഭാരത് പെട്രോളിയം ടീമുകളുടെയും പരിശീലകനായിരുന്ന റോമിയോ ഇന്ത്യൻ ടീമിന്റെ ഗോൾ കീപ്പിംഗ് സ്പെഷ്യൽ കോച്ചുമായിരുന്നിട്ടുണ്ട്. രാജ്യം ധ്യാൻചന്ദ് പുരസ്കാരം നൽകി ആദരിച്ച റോമിയോ ജെയിംസ് ഒളിമ്പിക് മാഗസിനോട് മനസുതുറക്കുന്നു... ഇനിയും തിളങ്ങും ഇന്ത്യൻ ഹോക്കി കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലും വെങ്കലമെഡൽ നേടാനായത് ഇന്ത്യൻ ഹോക്കി ടീമിന്റെ പഴയ പ്രൗഡിയിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനയാണ്. ഇടക്കാലത്ത് നമ്മൾ ഒന്ന് പിന്നോട്ടുപോയിരുന്നു. ഒരു പക്ഷേ ആ തിരിച്ചടികൾ നൽകിയ പാഠമാകാം വീണ്ടും ഒളിമ്പിക് മെഡലിലേക്ക് എത്താൻ കാരണം. 1980ൽ മോസ്കോയിലാണ് അവസാനമായി ഇന്ത്യ ഹോക്കിയിൽ ഒളിമ്പിക്സ് സ്വർണം നേടിയത്. അതിനുശേഷമാണ് ഞാൻ ഇന്ത്യൻ ടീമിലേക്ക് എത്തുന്നത്. ഞങ്ങൾ …
ദ വിന്നർ ഈസ്, കാർലോസ്
സീസണിലെ അവസാന ഗ്രാൻസ്ളാമായ യു.എസ് ഓപ്പൺ ടെന്നിസ് ടൂർണമെന്റിന്റെ പുരുഷ സിംഗിൾസ് കിരീടം സ്പാനിഷ് യുവതാരം കാർലോസ് അൽക്കാരസും വനിതാ…
ഇന്ത്യൻ വനിതാ ഇടി മുഴക്കം
ലണ്ടനിലെ ലിവർപൂളിൽ നടന്ന ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ഇന്ത്യ ഇക്കുറി നടത്തിയത് അതിഗംഭീരപ്രകടനം. ജാസ്മിൻ ലംബോറിയ,മീനാക്ഷി ഹൂഡ എന്നിവർ സ്വർണം നേടിയപ്പോൾ നൂപുറിന് വെള്ളിയും പൂജാറാണിക്ക് വെങ്കലവും ലഭിച്ചു. ഇംഗ്ളണ്ടിലെ ഇടിക്കൂട്ടിൽ ഇടിമുഴക്കം സൃഷ്ടിച്ച് ഇന്ത്യൻ വനിതകൾ. ലിവർപൂളിൽ നടന്ന…
വനിതകൾ റണ്ണേഴ്സ് അപ്പ്
ചൈനയിലെ ഗ്വോഞ്ചുവിൽ നടന്ന വനിതാ ഏഷ്യാകപ്പ് ഫൈനലിൽ ആതിഥേയർ കിരീടമുയർത്തിയപ്പോൾ ഇന്ത്യ റണ്ണേഴ്സ് അപ്പായി. ഫൈനലിൽ 4-1നായിരുന്നു ചൈനയുടെ ജയം.സൂപ്പർ ഫോർ റൗണ്ടിലും ചൈന ഇതേ സ്കോറിന് ഇന്ത്യയെ മറികടന്നിരുന്നു.2004ലും 2017ലും ഇന്ത്യ വനിതാ ഏഷ്യാകപ്പ് നേടിയിട്ടുണ്ട്. 2017ൽ ചൈനയെ ഫൈനലിൽ കീഴടക്കിയായിരുന്നു കിരീടധാരണം. ഏഷ്യാകപ്പിൽ ചാമ്പ്യന്മാരാകാൻ കഴിയാത്തതിനാൽ ഇന്ത്യയ്ക്ക് നേരിട്ട് ലോകകപ്പ് യോഗ്യതനേടാനും കഴിഞ്ഞില്ല.
ഏഷ്യാകപ്പുയർത്തി ഇന്ത്യൻ പുരുഷ ഹോക്കി ടീം
ബിഹാറിലെ രാജ്ഗിറിൽ നടന്ന ഏഷ്യാകപ്പ് പുരുഷ ഹോക്കിയിൽ കിരീടം നേടി ഇന്ത്യൻ ടീം. ഫൈനലിൽ ദക്ഷിണകൊറിയെ ഒന്നിനെതിരെ നാലുഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം.ഇതോടെ അടുത്ത വർഷം ബെൽജിയത്തിലും ഹോളണ്ടിലുമായി നടക്കുന്ന ലോകകപ്പിലേക്ക് ഇന്ത്യൻ ടീമിന് നേരിട്ട് യോഗ്യതയും ലഭിച്ചു. ഇത് നാലാം തവണയാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം ഏഷ്യാകപ്പ് നേടുന്നത്. 2003,2007,2017 വർഷങ്ങളിലായിരുന്നു ഇന്ത്യ ഇതിനുമുമ്പ് കപ്പുയർത്തിയിരുന്നത്. 2022ൽ ജക്കാർത്തയിൽ നടന്ന കഴിഞ്ഞ ഏഷ്യാകപ്പിലെ ചാമ്പ്യന്മായിരുന്നു ദക്ഷിണകൊറിയ. 2007ൽ ഇന്ത്യ കിരീടം നേടിയപ്പോൾ ഫൈനലിൽ തോൽപ്പിച്ചിരുന്നത് കൊറിയയെയാണ്. ടൂർണമെന്റിലെ ആദ്യ…